2026-ഓടെ ഇന്ത്യയിലും ഇലക്ട്രിക് എയർ ടാക്സികൾ എത്തും

Date:

Share post:

2026-ഓടെ ഇന്ത്യയിൽ ഓൾ-ഇലക്ട്രിക് എയർ ടാക്‌സി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എയർ ടാക്‌സികൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആർച്ചർ ഏവിയേഷൻ ട്രാവൽ ആൻഡ് ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നിലവില്‍ യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍ ആര്‍ച്ചര്‍ ഏവിയേഷന്റെ നിയന്ത്രണത്തില്‍ എയര്‍ ടാക്സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൈലറ്റടക്കം അഞ്ച് പേർക്ക് 160 കിലോമീറ്റർ യാത്ര ചെയ്യാനാകുന്ന ഈ ചെറുവിമാനം മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും. രാജ്യത്തെ പ്രമുഖ എയർലെെൻ കമ്പനിയായ ഇൻഡി​ഗോയുടെ പാരന്റ് കമ്പനികളിലൊന്നാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസ്. ഏകദേശം 60 വർഷത്തേക്ക് ഇന്ത്യയിൽ എയർ ടാക്സികൾ പ്രവർത്തിപ്പിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്സി സർവീസുകൾ പ്രധാനമായും ലഭ്യമാകുക. എയർ ടാക്സികളുടെ വരവ് ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മെട്രോ നഗരങ്ങളെ ഒരു പരിധി വരെ സഹായിക്കുമെന്ന് ആർച്ചർ ഏവിയേഷൻ ഗ്രൂപ്പും ഇന്റർ ഗ്ലോബ് എന്റർപ്രൈസസും പറഞ്ഞു. എയർ ടാക്‌സിയിൽ ഡൽഹിയിൽ 27 കിലോമീറ്റർ ദൂരം 7 മിനിറ്റുകൊണ്ട് താണ്ടാൻ കഴിയുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...