ഇന്ത്യന്‍ എ ടീം നായകനായ സഞ്ജു സാംസണ് വിജയത്തുടക്കം. ന്യൂസിലാന്റിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസിന് 167 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. 31.5 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത പൃഥ്വി ഷാ 17റണ്‍സിന് പുറത്തായെങ്കിലും 41 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക് വാദും പുറത്താകാതെ 45 റമ്കസ് നേടിയ നിന്ന രജത് പട്ടീദാർ, മധ്യനിരയിൽ 31 റണ്‍സെടുത്ത രാഹുൽ ത്രിപാഠി എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
പട്ടീദാറിനൊപ്പം സഞ്ജുകൂടി എത്തിയതോടെ സ്കോറിംഗിന് വേഗം വര്‍ദ്ധിച്ചു. മൂന്ന് സിക്സറടക്കം 29 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. സിക്സറോടെയാണ് സഞ്ജു വിജയറണ്‍ നേടിയത്.
ഷാർദ്ദൂൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനമാണ് ന്യൂസിലാന്റിനെ 167 റൺസില്‍ ഒതുക്കിയത്. കുൽദീപ് സെൻ 3 വിക്കറ്റുകൾ വീഴ്ത്തി. 104 പന്തിൽ 61 നേടിയ മൈക്കിൾ റിപ്പണും വാലറ്റത്ത് 36 റണ്‍സെടുത്ത ജോ വാക്കറുമാണ് കിവീസിന്റെ സ്കോർ 150 കടത്തിയത്. സീനിയര്‍ ടീമില്‍ ഇടം കിട്ടാതെ പോയ സഞ്ജുവിന്റെ മധുരപ്രതികാരം കൂടിയായി വിജയം.