യുഎഇ സാമ്പത്തികരംഗം അതിവേഗ വളര്‍ച്ചയിലെന്ന് ഇന്‍റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ നിഗമനം. ഇക്കൊല്ലം 4.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും. യുഎഇ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ടുമായി ഒത്തുപോകുന്നതാണ് െഎഎം എഫ് പുറത്തുവിട്ട കണക്കുകൾ.
അതേസമയം 2023 വരെ ആഗോളതലത്തില്‍ സാമ്പത്തീക മുരടിപ്പുണ്ടാകുമെന്നും ഐഎംഎഫ് സൂചിപ്പിച്ചു. സാമ്പത്തിക രംഗത്ത് റഷ്യ- ഉക്രൈന്‍ തര്‍ക്കം സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. വളര്‍ച്ചാവേഗം 3.6 ശതമാനം മാത്രം രേഖപ്പെടുത്തുമെന്നാണ് പ്രവചനം. 6.1 ശതമാനം വളര്‍ച്ച ആഗോള തലത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റഷ്യ – ഉക്രൈന്‍ തര്‍ക്കവും ഉപരോധങ്ങളും പ്രതിസന്ധിയാകും.
കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളില്‍നിന്ന് ലോകം കരകയറിയിട്ടില്ല. നാണയപ്പെരുപ്പവും വിലക്കയറ്റവും പല രാജ്യങ്ങളേയും ബാധിക്കും. കരുതല്‍ ശേഷി ഇല്ലാത്ത രാജ്യങ്ങളില്‍ സ്ഥിതി വഷളാകുമെന്നും ഭക്ഷ്യ വസ്തുക്കൾക്കുൾപ്പടെ വിലക്കയറ്റം രൂക്ഷമാകുമെന്നും െഎഎംഎഫ് വിലയിരുത്തുന്നു.