ആകാശത്തുവെച്ച് ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്ക്; വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി

Date:

Share post:

ആകാശത്തുവെച്ച് ദമ്പതികളുടെ കുടുംബകലഹം. പിന്നാലെ വിമാനം അടിയന്തരമായി ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചിൽ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡൽഹിയിൽ ഇറക്കിയത്.

ലുഫ്താൻസ എയർവേഴ്സ് ആണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം പുറപ്പെട്ടതിനു പിന്നാലെ ജർമ്മൻ സ്വദേശിയായ ഭർത്താവും തായ് ലാന്റ് സ്വദേശിയായ യുവതിയും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. വിമാനത്തിലെ കാബിൻ ക്രൂവും യാത്രക്കാരും ഇടപെട്ടെങ്കിലും തർക്കം പരിഹരിക്കാനായില്ല.

വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാൽ പാക് അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ലുഫ്താൻസ(LH772) വിമാനമാണ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....