പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള ഭവന പാക്കേജിന് അംഗീകാരം. യുഎഇ വൈസ് പ്രസിഡന്‍റും പ്രാധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 6.3 ബില്യന്‍ ദിര്‍ഹത്തിന്‍റെ പദ്ധതിയ്ക്കാണ് അംഗീകാരം.
ഈദ് അല്‍ ഫിത്തറുമായി ബന്ധപ്പെട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി ദുബായ് നഗരത്തിലെ 4610 എമിറാത്തി പൗരന്‍മാര്‍ക്ക് ഭവനവും ഭൂമിയും ലഭ്യമാകും. യുഎഇ പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സാമൂഹിക സ്ഥിരതയും പദ്ധതിയുടെ ലക്ഷ്യമാണ്.
അല്‍ ഖവാനീജില്‍ റെസിഡന്‍ഷ്യല്‍ വില്ലകൾ ഉൾപ്പെടുന്ന സംയോജിത ഭവന സമുച്ചയത്തിന്‍റെ നിര്‍മ്മാണത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്ററില്‍ വ്യക്തമാക്കി. ഇവിടെ 1,100 വില്ലകളാണ് നിര്‍മ്മിക്കുക. 2040ലേക്ക് ലക്ഷ്യം വച്ചുളള എമിറേറ്റ് വികസന പദ്ധതി രൂപരേഖയിലെ പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തിക്കാട്ടുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.