അഡോൾഫ് ഹിറ്റ്ലറുടെതെന്ന് കരുതപ്പെടുന്ന വാച്ച് 8.69 കോടി രൂപയ്ക്ക് അമേരിക്കയിലെ മേരിലൻഡിലെ അലക്സാണ്ടർ ഹിസ്റ്ററിക്കൽ ഓഷൻ ഹൗസ് അജ്ഞാതന് വിറ്റു. സ്വസ്തിക് ചിഹ്നവും ‘എ എച് ‘ എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും കൊത്തിയതാണ് വാച്ച്.
1933 ൽ ജർമൻ ചാൻസിലർ ആയിരുന്ന ഹിറ്റ്ലറിന് പിറന്നാൾ സമ്മാനമായി ലഭിച്ചതാണ് ഈ വാച്ചെന്ന് കരുതപ്പെടുന്നു. 1945 ൽ ഫ്രഞ്ച് സേനയ്ക്ക് ഹിറ്റ്ലറിന്റെ ബാവേറിയയിലെ അവധിക്കാല വസതിയായ ബെർഗോനിൽ നിന്നുമാണ് വാച്ച് ലഭിച്ചത്. തുടർന്ന് പലരിലുമായി വാച്ച് കൈമറിഞ്ഞു. ലേല വിവരങ്ങൾ പരസ്യമായതോടെ നിരവധി മേഖലകളിൽ നിന്നും ഇതിനോടകം തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
നാത്സി ചിന്ഹങ്ങളും മറ്റു ചരിത്ര രേഖകളും ലേലത്തിൽ വച്ചിട്ടുള്ള കമ്പനി ചരിത്ര സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തി. അതേസമയം ലേല നടപടികൾ നടത്തിയ കമ്പനി നടപടിയെ അപലപിച്ച് ജൂതസമൂഹവും രംഗത്തെത്തി.