പിഎഫ്ഐ ഹർത്താൽ; കടുത്ത നടപടികളുമായി ഹൈക്കോടതി

Date:

Share post:

സംസ്ഥാനത്ത് പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയെടുത്ത് ഹൈക്കോടതി. കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശം. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടതെന്നും രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. അർഹരായവർക്ക് പണം നൽകാനായി ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ സംസ്ഥാനത്തെ മുഴുവൻ കേസുകളിലും പ്രതിയാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന് ശേഷമേ ജാമ്യം നൽകാവൂ എന്നും ഡിവിഷൻ ബെഞ്ച് നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.

ഇന്ന് കേസ് പരിഗണിക്കവേ, പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 487കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. 1,992 പേരെ അറസ്റ്റ് ചെയ്യുകയും 687 പേരെ കരുതൽ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...