സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്

Date:

Share post:

ബാങ്കുകൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ സിബിൽ സ്‌കോർ കുറവാണെന്നതു കൊണ്ടു മാത്രം നിഷേധിക്കരുതെന്ന് ഹൈക്കോടതി.
വിദ്യാർഥികൾ നാളത്തെ രാഷ്ട്രനിർമാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷ മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബാങ്കുകൾ അതിനൂതന സാങ്കേതിക വിദ്യയിലേക്കു മാറിയിരിക്കാം. എന്നാൽ നീതിന്യായ സംവിധാനത്തിന് യാഥാർഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

ആലുവ സ്വദേശിയായ നോയൽ പോൾ ഫ്രെഡി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഭോപ്പാൽ ക്യാംപസിൽ ബിടെക് വിദ്യാർഥിയാണ് നോയൽ. അവസാന സെമസ്റ്റർ ഫീ നൽകുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാൽ സിബിൽ സ്‌കോർ കുറവാണെന്ന പേരിൽ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാർക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബൽ മണി എക്‌സ്‌ചേഞ്ചിൽ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂർത്തിയായെന്ന സർട്ടിഫിക്കറ്റ് നൽകിയാലേ വീസ പ്രക്രിയ പൂർത്തിയാക്കാനാവൂ. യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നൽകണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നൽകാൻ ബാങ്കിനു നിർദേശം നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...