ഡോളറിന്റെ ശക്തിയും ക്രൂഡ് ഓയിൽ വിലയും കണക്കിലെടുത്ത് തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 24 പൈസ ഇടിഞ്ഞ് 76.43 ആയി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ വില 20.82 ആണ്.
ഇന്ന് ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, അമേരിക്കൻ ഡോളറിനെതിരെ 76.41 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുറന്നത്. പിന്നീട് 76.43 എന്ന താഴ്ന്ന നിലവാരത്തിലെത്തി. മുൻ ക്ലോസിനേക്കാൾ 24 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂല്യത്തിലെ മാറ്റം പ്രകടമാകുന്നുണ്ട്. ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 4 പൈസ ഇടിഞ്ഞ് 76.19 എന്ന നിലയിലെത്തിയിരുന്നു. വിനിമയ നിരക്കില്‍ ലാഭം നേടാനായതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്..
അതേസമയം യുഎഇയില്‍ സ്വര്‍ണ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. ദുബായില്‍ സ്വര്‍ണ വില 22 കാരറ്റ് ഗ്രാമിന് 225.75 ദിർഹം ആയി .ഔൺസിന് 10 ഡോളറിലധികം വര്‍ദ്ധിച്ച് 1,990 ഡോളറിന് അടുത്തെത്തി.. വിലമാറ്റം ഈദിനോടനുബന്ധിച്ച് സ്വര്‍ണവില കുറയുമെന്ന് കരുതിയ ഷോപ്പർമാരുടെ ആത്മവിശ്വാസം കെടുത്തുമെന്നാണ് വിലയിരുത്തല്‍.