ഗുജറാത്തിൽ ബിജെപിക്ക് ഏഴാമൂഴം: തകർന്നടിഞ്ഞ് കോൺഗ്രസ്

Date:

Share post:

ഗുജറാത്തിൽ ചരിത്രം കുറിച്ച് ബിജെപി വീണ്ടും തുടർഭരണത്തിലേക്ക്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് കടന്നിരിക്കുകയാണ് ബിജെപി. ഇത്തവണത്തെ വിജയവും കൂട്ടി തുടർഭരണത്തിൽ സിപിഐഎമ്മിൻ്റെ ബംഗാളിലെ റെക്കോർഡിനൊപ്പം ബിജെപിയെത്തും.

നിലവിൽ 158 സീറ്റുകളിൽ ബിജെപി മുന്നേറിക്കഴിഞ്ഞു. 2020ലെ 127 സീറ്റ് നേട്ടം മറികടന്നാണ് ബിജെപി മുന്നേറ്റം. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തും പിടിച്ചെടുത്തു.
കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ഒറ്റ ഘട്ടത്തിലും കോൺഗ്രസിന് മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല.

അതേസമയം, ഗുജറാത്തിൽ കോൺഗ്രസിന് പ്രതികൂലമായത് ആംആദ്മി പാർട്ടിയാണ്. കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്.

1955 മുതല്‍ നിലവില്‍ 27 വര്‍ഷം തുടര്‍ച്ചയായി ഗുജറാത്തില്‍ ഭരണം തുടരുന്ന ബിജെപി വീണ്ടും അധികരാത്തിലെത്തിയതോടെ 32 വര്‍ഷത്തിലേക്ക് കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....