ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. 15 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. 60ഓളം യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്‌സ്പ്രസാണ് ഇന്ന് രാവിലെ രംഗപാണി സ്‌റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ചരക്കുവണ്ടി സിഗ്നൽ തെറ്റിവന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാ അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്‌ടർമാരുടെ സംഘം തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
#WATCH | Kanchenjunga Express train rammed by a goods train at Ruidhasa in Darjeeling district of West Bengal; Police team present at the spot, rescue work underway pic.twitter.com/Y3UsbzPTxs
— ANI (@ANI) June 17, 2024