നടൻ കമൽഹാസന്​ ഗോൾഡൻ വിസ

Date:

Share post:

ഇന്ത്യന്‍ സിനിമാ ഇതിഹാസം കമല്‍ഹാസന് യുഎഇ സര്‍ക്കാറിന്‍റെ ഗോൾഡന്‍ വിസ. ദുബൈ ജിഡിആര്‍എഫ്സി അധികൃതരില്‍ നിന്ന് ഉലകനായകന്‍ ഗോൾഡന്‍ വിസ ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോ‍ഴാണ് കമലഹാസനെ ഗോൾഡന്‍ വിസ നല്‍കി ആദരിച്ചത്.

സിനിമാ രംഗത്തെ സമഗ്രസംഭാവനകൾ മാനിച്ചാണ് ഗോൾഡന്‍ വിസ സമ്മാനിച്ചത്. പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്​ദുൽ ഗനിയും കമല്‍ഹാസനൊപ്പം ഉണ്ടായിരുന്നു. പത്ത് വര്‍ഷത്ത കാലാവധിയാണ് ഗോൾഡന്‍ വിസയ്ക്കുളളത്. നേരത്തെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ക്ക് യുഎഇ ഗോൾഡന്‍വിസ നല്‍കി ആദരിച്ചിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും ഗോൾഡന്‍ വിസ സ്വന്തമാക്കിയവരാണ്.

ഉയർന്ന ആസ്തിയുള്ള നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും ഗവേഷകരും ശാസ്ത്രജ്ഞര്‍ തുടങ്ങിയ വൈദഗ്ദ്ധ്യം തെളിയിച്ചവര്‍ക്കാണ് ഗോൾഡന്‍ വിസ ലഭ്യമാകുന്നത്. ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിൽ അല്ലെങ്കിൽ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് എക്സലൻസിന്റെ അംഗീകാരം ഉള്ളവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. കലാകാരന്മാർക്കും, സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവര്‍ക്കും ഗോൾഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...