യുഎഇ ഗോൾഡൻ വീസ ഉള്ളവർക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി. ഇതിനായി നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബർ മുതൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയത്.നിക്ഷേപത്തുക ഒഴിവാക്കിയതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ്.
ഗോൾഡൻ വീസയുള്ളവർ മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. സാധാരണ റസിഡൻസി വീസക്കാരെപ്പോലെ തന്നെ ഒരു വർഷത്തേക്കാണ് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ സാധിച്ചിരുന്നത്. കൂടാതെ അവരുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് 20,000 ദിർഹമെങ്കിലുമായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ഗോൾഡൻ വീസക്കാർക്ക് ബാധകമായിരിക്കില്ല.