ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതയാണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഗ്ലാമി ഗംഗ ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ചെറുപ്രായത്തിൽ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. ഗ്ലാമിയുടെ വാക്കുകൾ ഇങ്ങനെ. “നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛന്‍റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയോടാണ് പറയേണ്ടിയിരുന്നത് അമ്മയ്ക്കാണെങ്കില്‍ എപ്പോഴും സങ്കടമായിരുന്നു,
ഭൂതകാലം ഏല്‍പ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. അന്ന് നടന്ന സംഭവം
അമ്മയോടും പറയാനും പേടിയായിരുന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാന്‍ ചിന്തിച്ചത്. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചു. എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്” ഗംഗ വെളിപ്പെടുത്തുന്നു.