മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് തല മുതിർന്ന നേതാവ് രാജിവെച്ചിരിക്കുന്നത്. ജമ്മു കശ്മീർ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയുടെ ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുമുള്ള രാജി. പ്രാഥമിക അംഗത്വം രാജിവെച്ചതോടൊപ്പം എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞു.
വിമര്‍ശനങ്ങള്‍ ഉയർത്തുന്നവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതായും നേതൃത്വത്തിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളും അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസ് പാർട്ടിയിൽ ചില പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ജി-23 വിഭാഗം നേതാക്കളിൽ പ്രമുഖ നേതാവ് ആയിരുന്നു ഗുലാം നബി ആസാദ്.