അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Date:

Share post:

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 16-നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ അർജുനെ കാണാതാകുന്നത്. തുടർച്ചയായി നടത്തിയ തിരച്ചിലുകൾക്കൊടുവിൽ കാണാതായി 72-ാം ദിവസമാണ് ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ നിന്നും അർജുനെയും ലോറിയെയും കണ്ടെടുക്കുന്നത്.

ലോറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമാകുകയും ചെയ്തിരുന്നു. അർജുനെ കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് സഹകരണ ബാങ്കിൽ ജോലിയും നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....