അബുദാബിയിലെ സ്റ്റോറന്റിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിയിൽ 106 ഇന്ത്യന്‍ പ്രവാസികൾക്ക് പരുക്കേറ്റതായി ഇന്ത്യന്‍ എംബസി. രണ്ട് മരണങ്ങളില്‍ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാനിയുമാണ്.
അപകടത്തില്‍ 120 പേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് എമിറേറ്റിലെ വിവിധ ആശുപത്രികളിൽ ചികിത്സ നല്‍കിവരികയാണെന്നും എംബസി വക്താവ് അറിയിച്ചു. ചൊവ്വാഴ്ച അബുദാബി ആരോഗ്യ വകുപ്പിലെ (DoH) മുതിർന്ന ഉദ്യോഗസ്ഥർ പരുക്കേറ്റവരെ സന്ദർശിച്ചിരുന്നു. മതിയായ ചികിത്സ പരുക്കേറ്റവര്‍ക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കൾക്ക് സന്ദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചും നടപടികൾ മുന്നോട്ടുപോവുകയാണ്. പരുക്കേറ്റവരില്‍ സ്വദേശിപൗരന്‍മാരും ഫിലിപ്പിയന്‍ സ്വദേശികളുമുണ്ട്. അതേ സമയം ഹോട്ടല്‍ ജീവനക്കാരുൾപ്പടെ ആറ് പേര്‍ക്ക് ഗുരതര പരുക്കാണ് ഏറ്റതെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
അബുദാബി ഖാലിദിയയിലെ റസ്റ്റോറന്‍റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. മലയാളികളുടെ സാനിധ്യം ഏറെയുളള പ്രദേശം കൂടിയാണ് ഖാലിദിയ. അബുദാബി പൊലീസും ഫയര്‍ഫോഴ്സും നടത്തിയ അതിവേഗ രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്‍റെ ആഘാതം കുറച്ചത്.