ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ, ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിന്‍ഡാല്‍ എന്നിവരുടെ പ്രവാചക നിന്ദ നിറയുന്ന വാക്കുകൾക്ക് സൗദിയിലെ പ്രമുഖ മാധ്യമയായ ‘സബഖ് ‘ ആണ് ഗാന്ധിജിയെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്. പ്രവാചകനെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും ഇന്ത്യയുടെ രാഷ്ട്രപിതാവിനുണ്ടായിരുന്ന വീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
മഹാത്മ ഗാന്ധിയുടെ ചിത്രവും പ്രസിദ്ധീകരിച്ചുണ്ട്. ഹിനവചസ്സുകൾ ഉരുവിടുന്നവര്‍ രാഷ്ട്രപിതാവിന്‍റെ വാക്കുകൾ ഓര്‍ക്കണമെന്ന് ‘സബഖ്’ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം വിശ്വാസികളുടെ വികാരം ഹനിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഗാന്ധിജി ഒരു ഇന്ത്യന്‍ പത്ര മാധ്യമത്തിന് നല്‍കിയ വാക്കുകളാണ് ‘സബഖ് ‘ ആധാരമാക്കിയിരിക്കുന്നത്.
പ്രവാചകനേയും അദ്ദേഹത്തിന്‍റെ സന്ദേശത്തേയും അടുത്തറിയാന്‍ സാധിച്ചത്
ഇന്ത്യയുടെ വിമോചനത്തിനായി തന്നെ പ്രേരിപ്പെച്ചെന്നും പ്രവാചകന്‍റെ ജീവിതത്തില്‍ ആകൃഷ്ടനാണെന്നുമുളള ഗാന്ധിജിയുടെ പരാമര്‍ശമാണ് സൗദി മാധ്യമം ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാം അതിെൻറ മഹത്വം ലോകത്തിെൻറ കിഴക്കും പടിഞ്ഞാറും നാനാദിക്കിലും വിളമ്പരം ചെയ്യുകയാണ്. പ്രവാചകന്‍റെ ജീവിതം ലാളിത്യം നിറഞ്ഞതും അനുയായികളോട് സ്നേഹവും കാരുണ്യവും പ്രകടിപ്പിക്കുന്നതും തന്‍റെ നാഥന്‍റെ സന്ദേശത്തില്‍ വിശ്വസിക്കുന്നതുമാണെന്ന ഗാന്ധിജിയുടെ വാക്കുകളും ‘സബഖ്’ ഓര്‍മ്മപ്പെടുത്തുന്നു.
ഗാന്ധിജിയുടെ വാക്കുകൾ ഓര്‍ത്തെങ്കിലും ലജ്ജാവഹ പരാമാര്‍ശങ്ങൾ ഒഴിവാക്കണമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അസഹിഷ്ണുത നിറഞ്ഞ പരാമര്‍ശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് സൗദി മാധ്യമത്തിന്‍റെ പരാമര്‍ശം.