ഓരോ രാജ്യത്തേയും മനുഷ്യരുടെ വികാര വിചാരങ്ങൾ വ്യക്തമാക്കുന്ന ആഗോള സര്‍വ്വെ രസകരമായ ചില വിവരങ്ങളാണ് വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള ഒന്നരലക്ഷം ആളുകളെ സംഘടിപ്പിച്ച് അന്താരാഷ്ട്ര സർവേ കമ്പനിയായ ഗാലപ്പാണ് റിപ്പോര്‍ട്ട് തയ്യാറായക്കിയത്. വരുമാനം, ആയുർദൈർഘ്യം, ആരോഗ്യ സംരക്ഷണം എന്നീ തരത്തിലുളള സർവേകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലോബൽ ഇമോഷൻസ് റിപ്പോർട്ടാണ് ഗാലപ്പ് പുറത്തുവിട്ടത്.
വെത്യസ്തമായ ചില ചോദ്യങ്ങളുമായാണ് സര്‍വ്വെ ആളുകളെ സമീപിച്ചത്. ഡേറ്റാ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റുവും സന്തോഷം നല്‍കുന്ന രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് ഫിന്‍ലാന്‍റാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സന്തോഷങ്ങളുടെ നാടായി ഫിന്‍ലാന്‍റ് തെരഞ്ഞെടുക്കപ്പെടുന്നത്. നോര്‍വ്വെയും ഡെന്‍മാര്‍ക്കും െഎസ്ലന്‍റും തൊട്ടുപിന്നില്‍ ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍ ദുഖരാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുളളത് അഫ്ഗാനിസ്ഥാനാണ്. ദുഖ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം ദേഷ്യം തോന്നാന്‍ ലെബനനില്‍ പോയാല്‍ മതിയെന്നും ഗാലപ്പ് സര്‍വ്വെ സൂചിപ്പിക്കുന്നു. തുര്‍ക്കിയും അര്‍മേനിയയുമാണ് ഇക്കാര്യത്തില്‍ ലെബനന് പിന്നില്‍. ആശങ്കകളും പിരിമുറുക്കം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും അഫ്ഗാനിസ്ഥാനാണ് മുന്നില്‍.
അതേസമയം ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും എത്തിയാല്‍ വിശ്രമിക്കാന്‍ അവസരമുണ്ടെന്ന് സര്‍വ്വെ പറയുന്നു. യുക്രൈനിലും തുര്‍ക്കിയിലും വിശ്രമ സാചഹര്യങ്ങൾ കുറവാണ്. വേദന പകരുന്ന രാജ്യമായി സിയറ ലിയോണും പുതിയ ഒരു കാര്യം പഠിക്കുന്നതിന്് ഫിലിപ്പിയന്‍സുമാണ് ഉത്തമമെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതിഥികളെ ബഹുമാനിക്കുന്നതില്‍ പരഗ്വായ് മുന്നില്‍ നില്‍ക്കുമ്പോൾ ചിലി തൊട്ടുപിന്നിലെത്തി.
ഇന്നലെ നിങ്ങൾ പുഞിരിക്കുകയൊ പൊട്ടിച്ചിരിക്കുകയൊ ചെയ്തിട്ടുണ്ടൊ എന്ന ചോദ്യത്തിന് ഹോണ്ടുറാസ് പ്രതിനിധികളാണ് മുന്നിലെത്തിയത്. പുഞ്ചിരി തോന്നിപ്പിക്കുന്ന സമീപനവുമായി ഇന്തോനേഷ്യ, പനാമ, കംബോഡിയ രാജ്യങ്ങൾ പിന്നാലെയെത്തി.വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിനെ ശക്തിപ്പെടുത്തുനതാണ് ഗാലപ്പ് സര്‍വ്വേഫലം. ലഭ്യമാകുന്ന ഡേറ്റാകൾ യുഎന്‍ നിശ്ചയിച്ചിട്ടുളള ബെഞ്ചുമാര്‍ക്കുമായി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.