വിസ നിബന്ധനകളില്‍ വന്‍ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ ഗോൾഡന്‍ വിസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യം

Date:

Share post:

തൊ‍ഴില്‍ വൈദഗ്ധ്യ മുളളവരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് വിസ നിബന്ധനകളില്‍ വന്‍ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഹിസ് ൈഹനസ് ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നേതൃത്വത്തിലുളള യുഎഇ ക്യാബിറ്റാണ് പുതിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾക്ക് അംഗീകാരം നല്‍കിയത്.

രാജ്യത്ത് ലഭ്യമാകുന്ന തൊ‍ഴില്‍ സാധ്യതകൾ മുന്‍നിര്‍ത്തി പ്രൊഫഷണലുകൾക്ക് അഞ്ച് വര്‍ഷം കാലാവധിയുളള ഗ്രീന്‍ വിസ ലഭ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. യുഎഇ മാനവ ‍വിഭവശേഷി പ്രഖ്യാപിച്ച മുന്‍നിര വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകൾക്കും ലോകത്തിലെ മികച്ച അഞ്ഞൂറ് സര്‍വ്വകലാശാലകളില്‍നിന്ന് ബിരുദം കരസ്ഥമാക്കിയവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

ബിസിനസ് വിസയ്ക്ക് സ്പോണ്‍സറുടെ ആവശ്യമില്ലെന്ന നിബന്ധന നിക്ഷേപകരെ ലക്ഷ്യമിട്ടുളളതാണ്. യുഎഇയില്‍ ബന്ധുക്കളൊ സുഹൃത്തുക്കളൊ ഉളളവര്‍ക്ക് അവരെ സന്ദര്‍ശിക്കുന്നതിനും സ്പോണ്‍സറുടെ ആവശ്യമില്ല. അതേ സമയം പ്രൊബേഷനൊ പ്രൊജക്ട് വര്‍ക്കുകൾക്കൊ താത്കാലികമായി രാജ്യത്ത് എത്തുന്നവര്‍ക്ക് സ്പോണ്‍സര്‍ ആവശ്യമാണ്. തൊ‍ഴില്‍ ഉടമയില്‍നിന്നുളള താത്കാലിക കരാറൊ, കത്തോ ഇതിനായി ഹാജരാക്കണം. അനുബന്ധ രേഖകളും നല്‍കേണ്ടതുണ്ട്.

പഠനാ‍വശ്യങ്ങൾക്കും പരിശീലനത്തിനുമായി യുഎഇയില്‍ എത്തുന്നവരെ പഠന, ഗവേഷണ സ്ഥാപനങ്ങളാണ് സ്പോണ്‍സര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത്തരം വിസകൾ സ്പോണ്‍സര്‍ ചെയ്യാന്‍ അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കുളള മൾട്ടിപ്പിൾ എന്‍ട്രി വിസകളാണ് മറ്റൊരു പ്രത്യകത.

പത്ത് വര്‍ഷത്തെ ഗോൾഡന്‍ വിസ നേടുന്നവര്‍ യുഎഇയ്ക്ക് പുറത്ത് താമസിക്കുന്നതിന്‍റെ സമയ പരിധിയും ഒ‍ഴിവാക്കി. ഇത്തരക്കാര്‍ എത്രകാലം യുഎഇയ്ക്ക് പുറത്തുതാമസിച്ചാലും വിസ റദ്ദാവില്ല. കൂടുതല്‍ മേഖലകളിലേക്ക് ഗോൾഡന്‍ വിസ വ്യാപിപ്പിക്കാനും തീരുമാനമായി.റസിഡന്‍റ് വിസക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി യുഎഇയ്ക്ക് പുറത്തു താമസിച്ചാല്‍ ‍വിസ റദ്ദാകുമെന്ന നിയമം ഗോൾഡന്‍ വിസക്കാരെ ബാധിക്കില്ല. ഗോൾഡന്‍ വിസ ഹോൾഡര്‍ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് വിസ കാലാവധി ക‍ഴിയും വരെ രാജ്യത്ത് തുടരാനും അനുമതിയുണ്ട്.

അതേസമയം ആശ്രിത വിസ നിബന്ധനകളിലെ മാറ്റം സാധാരക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ്. കുട്ടികളേയും കുടുംബാംഗങ്ങളേയും സ്പോണ്‍ ചെയ്യുന്നതിനുളള പ്രായപരിധി ഉയര്‍ത്തി. അവിവാഹിതരായ പെണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനും പ്രായപരിധി ഒ‍ഴിവാക്കി. മാനുഷീക പരിഗണനകൾക്ക് പുറമെ സാമ്പത്തീക, തൊ‍ഴില്‍ രംഗത്തെ സുസ്ഥിര വികസനം കൂടി ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....