ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ആവേശങ്ങൾക്ക് തുടക്കം. കിക്കോഫിന് 200 ദിവസങ്ങൾ മാത്രം ശേഷിക്കേ ലോകകപ്പ് വിശ്വപ്രയാണം ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ ഖത്തറിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പ്രയാണം. തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളിലേക്കും പ്രയാണം തുടരും.
മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രയാണം പൂര്‍ത്തിയാക്കി ലോകകപ്പിന്റെ ആഘോഷ വേദിയിലേക്ക് കിരീടം മടങ്ങിയെത്തുമെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ഇതിനിടെ ലോകമെമ്പാടുമുളള ഫുട്ബോൾ ആരാധര്‍ക്ക് ലോകകപ്പ് കിരീടം കാണാനും തൊട്ടടുത്തുനിന്ന് ഫോട്ടൊയെടുക്കാനും അവസരമൊരുങ്ങും.
ഖത്തറിലെ ഇസ്ഹാന് സെന്ററില്‍ നിന്നാണ് ലോകകപ്പ് പ്രയാണം ആരംഭിച്ചത്. മെയ് 9ന് ഖത്തറിലെ പ്രയാണം പൂര്‍ത്തിയാക്കി മെയ് 10 കിരീടം സൂറിച്ചിലേക്ക് കൊണ്ടുപോകും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ് മത്സരങ്ങൾ. ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.