ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോർട്ട് നൽകി. എക്സൈസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ തൃശൂർ സെഷൻസ് കോടതിയിൽ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടർക്ക് റിപ്പോർട്ട് നൽകിയത്. ഇനി കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഷീല സണ്ണിയെ ഒഴിവാക്കണമെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പരിഗണിക്കുന്ന കോടതിയാണ് ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
മാസങ്ങളോളം ജയിലിൽ കിടന്ന ഷീല കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. ഇതിന് പിന്നാലെയാണ് ഷീലയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ല എന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധനാഫലം പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോർട്ടാണ് നിലവിൽ കേസ് അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയിൽ എത്തിച്ചത്.