സിെഎഡി ചമഞ്ഞ് ഒരാളില്‍ നിന്ന് 45 ലക്ഷം സൗദി റിയാല്‍( 9.3 കോടി രൂപ ) തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ ദുബായ് പൊലീസിന്റെ പിടിയിലായി. ദുബായ് ജബല്‍ അലി വ്യവസായ മേഖലയിലാണ് കൊളള നടന്നത്. 11 അംഗ സംഘത്തിലെ മറ്റുളളവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
അറബ് സ്വദേശികളുടെ വേഷമിട്ടാണ് സംഘം എത്തിയതെന്ന് തട്ടിപ്പിന് ഇരയായ ആൾ പറയുന്നു. മറ്റൊരാൾക്ക് ബിസിനസ് ആവശ്യത്തിന് പണം കൈമാറാന്‍ പോകുമ്പോഴാണ് സംഭവം. വഴിയില്‍ തടഞ്ഞുനിര്‍ത്തി കാര്‍ പരിശോധിക്കുകയും പണമടങ്ങിയ ബാഗ് കൈക്കാലാക്കുകയും ചെയ്തു.
പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കാറിന് പിന്നാലെ ചെല്ലാനായിരുന്നു നിര്‍ദ്ദേശം.
ഇതിനിടെ മറ്റൊരു സംഘം കൂടി തട്ടിപ്പുകാരെ സഹായിക്കാന്‍ എത്തിയപ്പോഴാണ് കൊളളയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസിനെ വിവരമറിച്ചു. തുടര്‍ന്നാണ്് അഞ്ചുപേര്‍ പിടിയിലായത്. പണം കൈപ്പറ്റേണ്ടിയിരുന്ന ആൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പണവുമായി രക്ഷപെട്ട പ്രതികളെ ദുബായ്, ഷാര്‍ജ, അജ്മാന് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് പരിശോധനയില്‍ പണവും കണ്ടെത്തിയിട്ടുണ്ട്.