എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇൻഡിഗോ വിമാനകമ്പനിയോടുളള നിസ്സകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൺ. ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരാണ് ഇ.പി ജയരാജനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.അതേസമയം രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നാണ് ഇപി ജയരാജൻ ഇന്‍ഡിഗോ പ്രതിനിധികളോടെ അറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജൂണിലാണ് ഇൻഡിഗോ വിമാനത്തിലെ യാത്ര ബഹിഷ്കരിക്കുകയാണെന്ന് ഇപി ജയരാജൻ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കാരണത്താല്‍ ഇന്‍ഡിഗോ ഇപി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.തുടർന്നാണ് കർശന നിലപാടുമായി ഇപി രംഗത്തെത്തിയത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് തനിക്കുവേണ്ടി നടപടി പുനഃപരിശോധിക്കേണ്ടെന്നാണ് ഇപി പറഞ്ഞത്. കമ്പനിക്ക് തെറ്റ് ബോധ്യപ്പെട്ട് തിരുത്താന്‍ തയ്യാറായാൽ നല്ലെതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. ജൂൺ 13 ന് വിമാനത്തിനുളളിൽവെച്ച് മുഖ്യമന്ത്രിക്ക് നേരയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്ന താനെന്നും ഇപി സൂചിപ്പിച്ചിരുന്നു.