ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസ് പരിശീലനം പൂര്‍ത്തിയാക്കി ആദ്യബാച്ച്

Date:

Share post:

ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 23 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അതേസമയം അടുത്ത ബാച്ചിന്‍റെ റിക്രൂട്ട് മെന്‍റിനും തുടക്കമായി.

14 ആ‍ഴ്ചത്തെ തീവ്ര പരിശീലന പരിപാടിയാണ് ആദ്യ ബാച്ച് പൂര്‍ത്തിയാക്കിയത്. ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) വിമാനത്താവളത്തിലെ ഇന്റർനാഷണൽ ഫയർ ട്രെയിനിംഗ് സെന്റർ-സെർകോ മുഖേനയായിരുന്നു ആദ്യഘട്ട പരിശിലനം. ഹയർ കോളേജ് ഓഫ് ടെക്‌നോളജിയുമായുടെ (എച്ച്‌സിടി) പങ്കാളിത്തത്തോടെ ആറ് ആഴ്ചത്തെ ഇംഗ്ലീഷ് ഭാഷാ പരിശീലനവും ട്രെയിനികൾക്ക് നല്‍കിയിരുന്നു.

യുവ എമിറാത്തി പൗരന്‍മാരെ തൊഴിൽ ശക്തിയുടെ ഭാഗമാകാനും എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളാണിതെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ പറഞ്ഞു. എയർപോർട്ട് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റിൽ കര്‍മ്മശേഷി ഉയര്‍ത്തുന്നതിനും പരിശീലന പരിപാടി പ്രയോജനം ചെയ്യും.

രണ്ട് എയർപോർട്ടുകളിലായി ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റുകളിലൊന്നാണ് ദുബായ് എയർപോർട്ട്സ് പരിപാലിക്കുന്നത്. ഏറ്റവും പുതിയ എയർക്രാഫ്റ്റ് അഗ്നിശമന സാങ്കേതികവിദ്യകളും സുരക്ഷാ നിയന്ത്രണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഏവിയേഷൻ റോസൻബോവർ വാഹനങ്ങളുടെ നിര, ആഭ്യന്തര വാഹനങ്ങൾ, ഓരോ സ്ഥലത്തും അപകടങ്ങൾ നിരീക്ഷിക്കാൻ MICC (മൊബൈൽ സംഭവം കമാൻഡ് വെഹിക്കിൾ), വാട്ടർ ടാങ്കറുകൾ, റെസ്ക്യൂ സ്റ്റെയർ വാഹനങ്ങൾ എന്നിവയാണ് സജ്ജീകരിച്ചിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...