ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവിൽ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകുമെന്നും ടോക്കൺ ലഭിച്ചവർക്ക് എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് പോളിങ് ശതമാനം 65.16 കടന്നു.
തിരുവനന്തപുരം-62.52%, ആറ്റിങ്ങൽ-65.56%, കൊല്ലം-62.93%, പത്തനംതിട്ട-60.36%, മാവേലിക്കര-62.29%, ആലപ്പുഴ-68.41%, കോട്ടയം-62.27%, ഇടുക്കി-62.44%, എറണാകുളം-63.39%, ചാലക്കുടി-66.77%, തൃശൂർ-66.01%, പാലക്കാട് -66.65%, ആലത്തൂർ-66.05% പൊന്നാനി – 60.09% മലപ്പുറം-64.15% കോഴിക്കോട്-65.72% വയനാട് -66.67% വടകര-65.82% കണ്ണൂർ-68.64% കാസർഗോഡ്-57.39% എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 68.64%. പൊന്നാനിയിലാണ് കുറവ് രേഖപ്പെടുത്തിയത്- 60.09%. സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോവുകയും ചെയ്ത സാഹചര്യവുമുണ്ടായി.