തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും കേരളത്തിൽ

Date:

Share post:

തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിൽ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേർക്ക് സാമ്പത്തിക സഹായം കിട്ടി . പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.രാജ്യത്തിൻറെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ് കാണാനിരിക്കുന്നത്.

ബിജെപി അടുത്ത അഞ്ച് വർഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നൽകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിൻറെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊണ്ടുവരും. പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാർത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എൻഡിഎ സർക്കാർ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിൻറെ സർവേ ആരംഭിക്കും.ബിജെപി ഭരണത്തിൽ രാജ്യം വേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും എൽഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എൽഡിഎഫ് കേന്ദ്ര പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം ആർഎസ്എസ്-കോൺഗ്രസ് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട്ടിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് പറഞ്ഞു. ‘രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം നൽകുന്നതിന് വയനാട്ടുകാർക്ക് നന്ദി. വയനാട് എന്റെ കുടുംബവും നിങ്ങൾ എന്റെ കുടുംബത്തിലെ അംഗങ്ങളുമാണ്. ഒരു കുടുംബത്തിലെ സഹോദരനും സഹോദരിക്കും വ്യത്യസ്ത രാഷ്ട്രീയമായിരിക്കാം. അതിന്റെ അർത്ഥം അവർക്ക് പരസ്പരം സ്‌നേഹമോ ബഹുമാനമോ ഇല്ലായെന്നല്ല. മറ്റു മനുഷ്യരെ ബഹുമാനിക്കുന്നതിൽ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്. ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും പ്രധാനമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരയാണത്. ഭാഷയെന്നത് മുകളിൽ നിന്നും അടിച്ചേൽപ്പിക്കുന്നയൊന്നല്ല. മനുഷ്യന്റെ ഹൃദയത്തിൽ നിന്നും ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാൾ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാൽ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.’ രാഹുൽ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....