പത്ര ചോൾ കുംഭകോണകേസുമായി ബന്ധപ്പെട്ട് ശിവസേന എം പി സഞ്ജയ് റാവത്തിനെ ഇ.ഡി കസ്റ്റടിയിലെടുത്തു. റാവത്തിനും ഭാര്യ വർഷം റാവത്തിനും കള്ളപ്പണം വെളുപ്പിക്കളിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദാദറിൽ വർഷ വാങ്ങിയ ഫ്ലാറ്റ് ഇതിൽ നിന്നും നേടിയ പണമുപയോഗിച്ചാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത, പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന മുംബൈയിലെ ഖോറെ റോവിൽ സ്ഥിതി ചെയ്യുന്ന പത്ര ചോൾ എന്ന പ്രദേശത്തിന്റെ പുനർ വികസനത്തിന്റെ ഭാഗമായി നടത്തിയ ഭൂമി വില്പനയിൽ ക്രമക്കേടുകൾ നടത്തിയതാണ് കേസ്. 2007 ഇൽ മഹാരാഷ്ട്ര ഹൌസിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എം എച് ഡി എ )യും ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റടും പത്ര ചോൾ സൊസൈറ്റിയുമായിരുന്നു ഈ വികസന കരാറിൽ ഒപ്പ് വച്ചത്.
പത്ര ചോളിലെ വാടകയ്ക്ക് താമസിക്കുന്ന 672 പേർക്ക് വീട് നിർമിച്ചു നൽകുകയും എം എച് സി എ യ്ക്ക് ഫ്ലാറ്റുകൾ നിർമിക്കുകയും ബാക്കി വരുന്ന ഭൂമി സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് വിൽക്കാനുമാണ് കരാറിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ വന്ന കരാറുകൾ നടപ്പിലാക്കിയിട്ടില്ല. വാടക തമാസക്കാർ കുടിയൊഴിപ്പിക്കപ്പെട്ടതി ന് ശേഷം അവർക്ക് വേണ്ടി നിർമ്മിക്കുമെന്ന് പറഞ്ഞിരുന്ന വീടുകൾ നിർമിച്ചു നൽകിയിട്ടില്ല. എം എച് ഡി എ യ്ക്ക് നിർമിച്ചു നൽകാം എന്ന് പറഞ്ഞിരുന്ന ഫ്ലാറ്റുകളും ഇതുവരെ നിർമിച്ചിട്ടില്ല.
സഞ്ജയ് റാവത്തിന്റെ അനുയായി ആണ് ജിഎസിയുടെ ഡയറക്ടർ മാരിൽ ഒരാളായ പ്രവീൺ റാവുത്ത്. കരാർ വ്യവസ്ഥകൾ ലംഘിച്ച് ജിഎസിയിലെ മറ്റു ഡയറക്ടർമാരും ചേർന്ന് ഫ്ലോർ സ്പേസ് ഇൻഡക്സ് (എഫ് എസ് ഐ ) ന് ഒൻപത് സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കുകയും 901.7 കോടി രൂപ അനധികൃതമായി സാമ്പാദിക്കുകയും ചെയ്തുവെന്ന് ഇ.ഡി കണ്ടെത്തി. ഈ സാമ്പാദ്യത്തിന്റെ പങ്കുപറ്റി ആഡംബര ജീവിതം നയിക്കുകയായിരുന്നു സഞ്ജയ് റാവത്തും ഭാര്യയും.
ഫെബ്രുവരി രണ്ടിന് പ്രവീണിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ ഒന്നിന് കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ഇ.ഡി 10 മണികൂറോളം ചോദ്യം ചെയ്യുകയും ജൂലൈ 20 നും 27 നും ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നുയെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഓഗസ്റ്റ് ഏഴിനു ശേഷം ഹാജരാകാം എന്ന് സഞ്ജയ് അറിയിക്കുകയുമായിരുന്നു.
ഞായറാഴ്ച സഞ്ജയ്‌യുടെ വസതിയിൽ മണിക്കൂറുകളോളം നീണ്ടു നിന്ന റെയ്ഡിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. 11.50 ലക്ഷം രൂപ ഇവിടെ നിന്നും ഇ.ഡി പിടിച്ചെടുത്തിട്ടുമുണ്ട്. അതേ സമയം ഒരു അഴിമതിയുമായും തനിക്ക് ബന്ധമില്ലെന്നും തല പോയാലും ശിവസേന വിടില്ലെന്നുമാണ് സഞ്ജയ് റാവത്തിന്റെ നിലപാട്.