ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര എയർലൈനായ ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വാണിജ്യ വ്യോമയാനരംഗത്ത് ഫോസിൽ ഇന്ധനങ്ങളുടെ ആഘാതം കുറയ്ക്കാനൊരുങ്ങുന്നു. ഇതിനായുള്ള ഗവേഷണ വികസന (ആർ ആൻഡ് ഡി) പദ്ധതികൾക്ക് 200 മില്യൺ ഡോളർ നൽകിയിരിക്കുകയാണ് ദുബായ് എമിറേറ്റ്‌സ്.
3 വർഷത്തിനുള്ളിൽ ഫണ്ടുകൾ വിതരണം ചെയ്യും. നൂതന ഇന്ധന, ഊർജ സാങ്കേതിക വിദ്യകളിൽ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്ന മുൻനിര ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെയാണ് എമിറേറ്റ്സ് പദ്ധതി നടത്തുക.
ജനുവരിയിൽ, എമിറേറ്റ്‌സ് ബോയിംഗ്, ജിഇ എന്നിവയുടെ പങ്കാളിത്തത്തോടെ ആദ്യത്തെ 100% SAF-പവർ ഡെമോൺസ്‌ട്രേഷൻ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി.
സുസ്ഥിര വ്യോമയാന ഇന്ധനത്തെക്കുറിച്ചുള്ള വ്യവസായ വർക്കിംഗ് ഗ്രൂപ്പുകളിലും ഓഹരി ഉടമകളുടെ ഇടപെടലുകളിലും എമിറേറ്റ്സ് പങ്കെടുക്കുത്തിരുന്നു. 2022 ജൂലൈയിൽ ആരംഭിച്ച, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും വേൾഡ് ഇക്കണോമിക് ഫോറവും സംയുക്തമായി തയ്യാറാക്കിയ യുഎഇയുടെ പവർ-ടു-ലിക്വിഡ് (PtL) ഇന്ധന റോഡ്‌മാപ്പിന്റെ വികസനത്തിന് എയർലൈൻ സംഭാവനയും നൽകിയിരുന്നു.