ദുബായിൽ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ സമാപനത്തോടനുബന്ധിച്ച് 3 ദിവസത്തെ ആദായ വിൽപന പ്രഖ്യാപിച്ചു. 27, 28, 29 തീയതികളിൽ 25% മുതൽ 90% വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
എമിറേറ്റിലെ 2000 സ്റ്റോറുകളിൽനിന്ന് 500ലധികം ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതാണ് പ്രത്യേകതയെന്ന് ഡിഎസ്എഫ് അറിയിച്ചു.
വ്യാപാര മേളയിലെ അവസാന ആദായ വിൽപനയാണിത്. വസ്ത്രം, ഫാഷൻ ഉൽപന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ എന്നിവയിൽ ഇളവുണ്ടാകും.