അൽ ഇത്തിഹാദ് റോഡിൽ ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തിയാക്കിയതായി ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ).
ഇത് ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് വർദ്ധിപ്പിക്കും. ട്രാഫിക് സുഗമമാക്കാനും പാർക്കിംഗ് സ്ഥലങ്ങൾ ചേർക്കുന്നതിനൊപ്പം 600 മീറ്റർ പാതയും സർവീസ് റോഡ് നടപ്പാതകൾ പരിഷ്ക്കരിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) ട്വീറ്റിൽ വ്യക്തമാക്കി.