ദുബായ് മുനിസിപ്പാലിറ്റി രാത്രി നീന്തലിനായി മൂന്ന് പുതിയ ബീച്ചുകൾ തുറന്നു. ഇതോടെ രാത്രികാല ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയിരിക്കുകയാണ് ദുബായ്. ബീച്ചിൽ ലൈറ്റിംഗ് സംവിധാനങ്ങളും ഇലക്ട്രോണിക് ഇൻഫർമേഷൻ പാനലുകളും ഇതിനോടകം സജ്ജീകരിച്ചു കഴിഞ്ഞു.
ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രികാല നീന്തലിന് അനുമതിയുള്ളതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിശ്ചയദാർഢ്യമുള്ളവർക്കും നീന്താൻ പറ്റുന്നരീതിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബീച്ചുകളിൽ കൂടുതൽ സൂപ്പർവൈസർമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചു.
നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഇഷ്ടമുള്ള സമയത്ത് നീന്താനുള്ള സൗകര്യം ദുബായിലുണ്ട്. കൂടാതെ ഫ്ലോട്ടിങ് വീൽചെയറുകളും അനുവദിച്ചു. എല്ലാവർക്കും എല്ലാ സമയത്തും ബീച്ച് അനുഭവം സാധ്യമാക്കിയ നഗരസഭയുടെ പ്രയത്നങ്ങളെ ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
Dubai Beaches… Non-stop action
As part of its efforts to boost the quality of life in Dubai,
Dubai Municipality has opened three new beaches for night swimming
Equipped with lighting systems and electronic information panels
With dedicated services for people of… pic.twitter.com/WKOHyTBn93
— Dubai Media Office (@DXBMediaOffice) July 9, 2023