ദുബായ് എക്സ്പോ മെട്രോ സ്റ്റേഷനിലേക്കുള്ള ബസ് സർവീസുകൾ ഈ മാസം മുതൽ തുടങ്ങുമെന്ന് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
ദുബായ് സൗത്തിനും എക്സ്പോ 2020 മെട്രോ സ്റ്റേഷനുമിടയിലായി പുതിയ ബസ് സർവീസ് ഈ മാസം മുതൽ തുടങ്ങും. DS1 പബ്ലിക് നെറ്റ് വർക്ക് സേവനം തുടങ്ങാൻ സ്വകാര്യ മേഖലയുമായി മെയ് 19 മുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ദുബായ് ആർടിഎ.
രാവിലെ 6 മണിക്കും 12 മണിക്കും ഇടയിൽ ഓരോ 90 മിനിറ്റിലും ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് ആർടിഎ പൊതുഗതാഗത ഏജൻസി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ വ്യക്തമാക്കി.