പത്തനംതിട്ടയിൽ മാജിസ്ട്രേറ്റ് ഉൾപ്പടെ രണ്ടുപേർക്ക് നേരെ തെരുവുനായ ആക്രമണം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി ഒന്നിലെ മജിസ്ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. വെട്ടിപ്രത്തുവച്ചായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന് ആണ് കടിയേറ്റ രണ്ടാമത്തെയാള്‍.
ഇന്നലെ വൈകീട്ട് വെട്ടിപ്രത്ത് മജിസ്ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്സിന് സമീപത്ത് വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മാജിസ്ട്രേറ്റിന് നായയുടെ കടിയേൽക്കുകയായിരുന്നു. രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം .
ജ്വല്ലറി ജീവനക്കാരനായ പ്രകാശനെ ജ്വല്ലറിക്കുള്ളിലേക്ക് കടന്നുചെന്ന നായയാണ് ആക്രമിച്ചത്. നാട്ടുകാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.