സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്, സുരേഷ് ഗോപി നായകനായ രാമരാവണൻ, ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാദ്, ഉർവശി നായികയായ മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനും കളഭം സിനിമയുടെ തിരക്കഥാകൃത്തുമാണ്.
ചക്കര വാവ,വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്. ചക്കര വാവ,വെളുത്ത കത്രീന, ശംഖുപുഷ്പം തുടങ്ങിയ നോവലുകളും ഇടവഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരവും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.