ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ നായകന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ഇന്ന് പുലർച്ചെ ബറോഡയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അവശതകളെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായം കൂടിയ താരമാണ് വിടവാങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി 11 ടെസ്റ്റുകളിലാണ് ഗെയ്ക്വാദ് കളത്തിലിറങ്ങിയത്. അതിൽ നാലെണ്ണത്തിൽ ഇന്ത്യയെ നയിക്കുകയും ചെയ്‌തു. ഇംഗ്ലണ്ടിനെതിരെ 1959-ൽ നടന്ന ടെസ്റ്റ് മത്സരങ്ങളിലാണ് വലംകൈയൻ ബാറ്ററായ അദ്ദേഹം ഇന്ത്യയെ നയിച്ചത്. 11 മത്സരങ്ങളിൽ നിന്നായി 18.42 ശരാശരിയോടെ ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 350 റൺസായിരുന്നു നേടിയത്. 1952 ജൂണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. ഒൻപത് വർഷത്തോളം ടീമിൽ തുടർന്ന അദ്ദേഹം 1961-ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

മുൻ ഇന്ത്യൻ താരം അൻഷുമാൻ ഗെയ്ക്വാദിന്റെ പിതാവ് കൂടിയാണ് അദ്ദേഹം. 1957-58 സീസണിൽ ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഡി.കെ എന്ന പേരിൽ അറിയപ്പെടുന്ന ഗെയ്ക്വാദ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 1947 മുതൽ 1964 വരെ കളത്തിലിറങ്ങി. 110 മത്സരങ്ങളിൽ നിന്ന് 17 സെഞ്ച്വറികളും 23 അർധസെഞ്ച്വറികളുമായി 5,788 റൺസാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...