പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

Date:

Share post:

പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സിആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. ചലചിത്ര സംവിധായകന്‍ അമല്‍നീരദ് മകനാണ്. നടി ജ്യോതിര്‍മയി മരുമകളാണ്.

ഇരുപതു വര്‍ഷത്തോളം ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. പെണ്ണമ്മ-രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കൊച്ചിയിലെ വീടിന് ‘തിരുനക്കര’ എന്നായിരുന്നു പേര്. കോട്ടയം നായര്‍സമാജം ഹൈസ്‌കൂള്‍, സിഎംഎസ് കോളേജ്, കൊല്ലം എസ്എന്‍ കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം. നാലുവര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഗവണ്‍മെന്റ് കോളേജുകളില്‍ മലയാളം ലക്ചറര്‍. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജില്‍, 98ല്‍ വിരമിച്ചു.

ഓമനക്കഥകള്‍, ഈഴവശിവനും വാരിക്കുന്തവും, അഭിനവശാകുന്തളവും, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...