യുഎഇയില്‍ പ്രതിദിന കോവിഡ് വ്യാപനം 1500 പിന്നിട്ടു. ഇന്ന് 1532 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ രോഗികളേക്കാൾ കൂടുതല്‍ രോഗമുക്തരെന്നും കണക്കുകൾ വ്യക്തമാക്കുന്നു.1,591 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസമാണ്. 2,309 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
എന്നാല്‍ 16,874 സജീവ കോവിഡ് കേസുകൾ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ.
പ്രതിദിനം രണ്ടുലക്ഷത്തിലധികം പരിശോധനയും യുഎഇയില്‍ നടക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 247,059 കോവിഡ് പരിശോധനകളാണ് നടന്നത്. 928,919 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 909736 പേര്‍ ആകെ രോഗമുക്തരായെന്നും ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.