ലോകത്തെ ഭീഷണിപ്പെടുത്തി കൊവിഡിന്‍റെ പുതിയ വകഭേദം. യുകെയില്‍ പടര്‍ന്നു പിടിക്കുന്നത് കൊവിഡ് ഒമികോണ്‍ വിഭാഗത്തില്‍പ്പെട്ട പുതിയ വൈറസ്. ബിഎ.4.6 എന്നാണ് പുതിയ വകഭേദത്തിന്‍റെ പേര്. യുകെ ആരോഗ്യ വിഭാഗം പുതിയ വൈറസ് പിടിപെട്ടവരുടെ എണ്ണവും പുറത്തുവിട്ടു.
ഓഗസ്റ്റ് മൂന്നാം വാരത്തിൽ നടത്തിയ ടെസ്റ്റുകളില്‍ 3.3 ശതമാനം ആളുകൾക്കും പിടിപെട്ടത് ബിഎ.6 വകഭേദമാണ്. ദിവസങ്ങൾക്കകം 9 ശതമാനം ആളുകളിലേക്ക് പടര്‍ന്നുപിടിച്ചെന്നും ആരോഗ്യ വിഭാഗം സൂചിപ്പിക്കുന്നു. യുഎസ് ഉൾപ്പെടെ യുകെയ്ക്ക് പുറത്തുളള രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിതീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമിക്രോണിന്റെ ബിഎ.4 എന്ന വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ.4.6. കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലും ബിഎ.4.6 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ബിഎ.5 എന്ന വകഭേദം കണ്ടെത്തിയെങ്കിലും വ്യാപനശേഷി കുറവായിരുന്നു. എന്നാല്‍ വൈറസ് വകഭേദങ്ങളിൾക്കെതിരേ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.