ഭരണമാറ്റത്തിനായി കോണ്‍ഗ്രസിനെ കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. അതേസമയം ബിജെപി ലീഡ് 26 സീറ്റുകളിലേക്ക് ഒതുങ്ങി. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ നിലം തൊടാന്‍ സാധിച്ചിട്ടില്ല. കൂടാതെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഹിമാചലില്‍ ലീഡ് ചെയ്യുന്നുണ്ട്.
പ്രിയങ്കാ ഗാന്ധി നടത്തിയ ശക്തമായ പ്രചരണം ഉള്‍പ്പെടെ ഹിമാചലില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്നാണ് വിലയിരുത്തല്‍.
ലീഡ് ചെയ്യുന്ന വിമതരെ ചേർത്ത് സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓപ്പറേഷന് താമരയ്ക്കെതിരെ എഐസിസി കനത്ത ജാഗ്രതയിലാണ്. ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാനാണ് എഐസിസി നിര്‍ദേശം. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് നീക്കം. ജയിക്കുന്ന എംഎല്‍എമാര്‍ ഉടൻ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡയുമായി ബന്ധപ്പെടണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും ജയിച്ച എംഎല്‍എമാരെ സംരക്ഷിക്കാനും നിരീക്ഷിക്കാനും ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.