കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ദേവനന്ദയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തിൽ മരണപ്പെട്ട 16 വയസുകാരി ദേവനന്ദയുടെ അമ്മ ഇ വി പ്രസന്നയ്ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകുന്നത്.
ദേവനന്ദയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും റവന്യു വകുപ്പും ചേർന്ന് സംസ്ഥാനത്താകമാനം ഹോട്ടലുകളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരുക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അഗ്നിശമന രക്ഷാകേന്ദ്രത്തിലെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ പി. സമീര്‍, പി. റിയാസ് എന്നിവരുടെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുവാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
സമീറിന് 2 ലക്ഷം രൂപയും റിയാസിന് എഴുപതിനായിരം രൂപയും അനുവദിക്കും. തുടര്‍ ചികിത്സയ്ക്കുള്ള തുക ചെലവാകുന്ന മുറയ്ക്ക് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.