നിയമനം ചട്ടവിരുദ്ധമെങ്കിൽ ഒഴിയേണ്ടത് വിസിമാരോ? ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Date:

Share post:

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജിവയ്ക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.

ഗവർണർ നടത്തുന്നത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം. 9 സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണെന്നിരിക്കെ നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണം. ഗവർണർ സംഘപരിവാറിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും സർവകലാശാലയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിൻ്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ചില കാര്യങ്ങൾ നടപ്പാക്കാൻ ഗവർണർക്ക് അത്യുത്സാഹമാണ്. ഇത്തരം അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ല. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെടിയു വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവ് സാങ്കേതികമാണ്. അതിൽ അപ്പീൽ സാധ്യതയുള്ളതിനാൽ സുപ്രീം കോടതി ഉത്തരവ് മറ്റു വിസിമാർക്ക് ബാധകമല്ല. പൊതുവായ വിധിയല്ല. വിസിയെ നീക്കാൻ കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ലെന്നും അവരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യമാണ് ഗവർണർക്കുള്ളത്. ഭരിക്കുന്ന സർക്കാരിനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള പ്രവർത്തികൾ അംഗീകരിക്കില്ല.
പിൻവാതിൽ ഭരണം നടത്താമെന്ന് ആരും മോഹിക്കേണ്ട. നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ നടത്തുന്ന നീക്കം സ്വാഭാവിക നീതിയുടെ ലംഘനമാണ്. ജുഡീഷ്യറിയിൽ അടക്കം ഇടപെടുകയാണ്. ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാതെ ബോധപൂർവം വൈകിപ്പിക്കുകയാണ്.ബില്ലുകൾ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗവർണർ നൽകിയ സമയമായിട്ടും വിസിമാർ ആരും രാജിക്കത്ത് നൽകിയിട്ടില്ല. ഗവർണർക്കെതിരെ നിയമപരമായി നീങ്ങുമെന്ന് വിസിമാർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...