സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനമായി. ചിന്തയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കാനാണ് തീരുമാനം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കാനും ധനവകുപ്പിന്റെ നീക്കം തുടങ്ങി.
2018ലാണ് ശമ്പളം ഉയര്‍ത്തി തീരുമാനം വന്നതെങ്കിലും ചിന്ത ചുമതലയേറ്റ 2016 മുതല്‍ ശമ്പള വര്‍ദ്ധനവിന് പ്രാബല്യം വരും. ഇതോടെ ആറ് ലക്ഷം രൂപ ചിന്തയ്ക്ക് അധികം ലഭിക്കും.
ഉയര്‍ത്തിയ ശമ്പള നിരക്ക് കണക്കാക്കി മുന്‍ കാല കുടിശിക നല്‍കുമെന്ന് തീരുമാനമായതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് ഇത്തരത്തില്‍ ശമ്പളം ഇരട്ടിയാക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.
ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജ്ജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്ന് ചിന്താ ജെറോമിന്റെ ശമ്പള വർദ്ധനവിനെ പരിഹസിച്ച് നടൻ ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.