ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൽഡിഎഫിന്റെ രണ്ട് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിലാണ് മുഖ്യമന്ത്രി സംബന്ധിക്കുക. ആദ്യ ഘട്ടത്തിൽ മന്ത്രിമാരാരും പ്രചാരണത്തിനുണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 24നും, 31നു ശേഷമൊരു ദിവസവുമാണ് മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തുന്നത്.ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ജെയ്ക് സി തോമസാണ്. ജെയ്ക് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി.