ഉത്രട്ടാതി വളളികളിയ്ക്ക് മുന്നൊരുക്കം നടത്തുന്നതിടെ ചെന്നിത്തല പളളിയോടം
അച്ചൻകോവിലാറിൽ മറിഞ്ഞു. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടത്തു. ചെന്നിത്തല സ്വേദശിയായ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്.
രണ്ട് പേരെകൂടി കാണാതായെന്ന നിഗമനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
നേവിയും സ്ഥലത്തെത്തിയിട്ടുണ്ട്. രാവലെ എട്ടരയോടെ മാവേലിക്കര വലിയ പെരുംമ്പുഴ കടവിലാണ് അപകടമുണ്ടായത്. പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് തിരിയ്ക്കുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ പളളിയോടം ദിശതെറ്റി മറിയുകയായിരുന്നു.
എണ്ണത്തില്‍ കൂടുതല്‍ ആളുകൾ പളളിയോടത്തില്‍ ഉണ്ടായിരുന്നതായാണ് നിഗമനം. 60 പേര്‍ക്ക് കയറാവുന്നതാണ് ചെന്നിത്തല പളളിയോടം. എന്നാല്‍ തുഴച്ചിലുകാര്‍ക്കൊപ്പം വഴിപാടായി വളളത്തില്‍ കയറിയവരുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അച്ഛന് കോവിലാറ്റില്‍ അടിയൊഴുക്ക് ശക്തമായതും അപകടത്തിന് കാരണമായി. മന്ത്രി പി. പ്രസാദ് ഉൾപ്പെടെയുളളവര്‍ സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു.