യുഎഇയിലെ തൊഴില്‍ കരാര്‍ നിയമത്തില്‍ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം.
യുഎഇയിലെ തൊഴില്‍ കരാറുകളില്‍ ഇനി മുതല്‍ അത് ബാധകമാക്കുന്ന ഒരു നിശ്ചിത സമയം പ്രതിപാദിച്ചിരിക്കണം. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് കൂട്ടാനും നിയമം അനുമതി നല്കുന്നു. എന്നാൽ കരാറുണ്ടാക്കുന്ന സമയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിയമത്തിൽ പറഞ്ഞിട്ടില്ല.
തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം ആരോഗ്യപരമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും മാത്രമല്ല, യുഎഇയുടെ സാമ്പത്തിക ക്ഷമത കാക്കാനും മാനവ വിഭവശേഷി മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നു.
യുഎഇയുടെ ഭാവി 50 വർഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യം പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന് അല്‍ അവാര് വ്യക്തമാക്കി.