ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചാന്ദ്രയാൻ- 3ന്റെ റോവർ പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്. വിക്രം ലാൻഡറിന്റെ ചിത്രമാണ് ഇത്തവണ പ്രഗ്യാൻ റോവർ പകർത്തിയത്. ആഗസ്റ്റ് 30ന് രാവിലെ 7.35നാണ് റോവറിലെ നാവിഗേഷൻ ക്യാമറ ലാൻഡറിൻറെ ചിത്രം പകർത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റോവറിലെ ക്യാമറകൾക്ക് എടുക്കാൻ കഴിയുക.
ചന്ദ്രോപരിതലത്തിലെ വിവരങ്ങൾ ശേഖരിക്കുന്ന ChaSTE, ILSA എന്നീ പേലോഡുകൾ വ്യക്തമായി ചിത്രത്തിൽ കാണാം. ഈ പേലോഡുകൾ ശേഖരിച്ച ചന്ദ്രോപരിതലത്തിലെ താപനിലയെക്കുറിച്ചുള്ള വിവരങ്ങൾ നിർണായക വിവരങ്ങളായിരുന്നു. ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്ടിക് സിസ്റ്റംസാണ് ഈ ക്യാമറകൾ വികസിപ്പിച്ചത്. ചന്ദ്രോപരിതലത്തിലൂടെയുള്ള റോവറിൻറെ സഞ്ചാരം തുടരുകയാണ്.
ചന്ദ്രൻറെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെൻറീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില. ഓരോ സെൻറിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ് താപനില. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.
Chandrayaan-3 Mission:
Smile, please📸!
Pragyan Rover clicked an image of Vikram Lander this morning.
The 'image of the mission' was taken by the Navigation Camera onboard the Rover (NavCam).
NavCams for the Chandrayaan-3 Mission are developed by the Laboratory for… pic.twitter.com/Oece2bi6zE
— ISRO (@isro) August 30, 2023