സ്വവർഗ വിവാഹം നിയമപരമാക്കരുതെന്ന് കേന്ദ്രസർക്കാർ

Date:

Share post:

സ്വവര്‍ഗ വിവാഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗക്കാർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. ഇന്ത്യയിൽ സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയ്ക്ക് എതിരെയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ കുട്ടികൾക്ക് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എതിര്‍ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതിയെന്നും ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഒരേ ലിംഗക്കാർ തമ്മിൽ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്‍കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചത്.

ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം മുതൽ ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നതാണ് വിവാഹ റജിസ്‌ട്രേഷന്‍ പ്രശ്‌നമെന്ന് ഹര്‍ജിക്കാർ വാദിച്ചു. ഭരണഘടനയുടെ സംരക്ഷണവും അവകാശവും ലിംഗ അടിസ്ഥാനത്തില്‍ അല്ലെന്നും അവ ഭിന്നലിംഗക്കാരെ കൂടി സംരക്ഷിക്കുന്നതാണെന്നും ഹര്‍ജിയിലുണ്ട്.

സ്വവർഗരതി ഉൾപ്പെടെ പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ൽ ഏകകണ്ഠമായി വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. എന്നാൽ സ്വവർഗവിവാഹം നിയമപരമല്ല. സ്വവർഗ വിവാഹത്തെ എതിർത്ത് 2020ൽ കേന്ദ്രസർക്കാർ ഡ‍ൽഹി ഹൈക്കോടതിയിലും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...