കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി കേന്ദ്രം

Date:

Share post:

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കില്ല. 24 അംഗങ്ങളുള്ള വിദ​ഗ്ധസംഘമാണ് മാർഗനിർദ്ദേശത്തിന് രൂപം നൽകിയത്.

അവയവങ്ങൾ ഗുരുതരമായി തകരാറിലാകുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക, രക്തസമ്മർദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റർ ആവശ്യമായ സാഹചര്യം, തീവ്ര നിരീക്ഷണത്തിന്റെ ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു പ്രവേശനത്തിനുള്ള മാനദണ്ഡം നിർണയിക്കേണ്ടതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

തന്നെ ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ രോഗിയെ ആശുപത്രി ജീവനക്കാർക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല. കൂടാതെ കൂടുതൽ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവിൽ കിടത്തുന്നതിൽ അർത്ഥമില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.

ഇതിനോടൊപ്പം ഐ.സി.യുവിൽ നിന്ന് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതിന് കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയേറ്റീവ് കെയർ നിർദ്ദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെടുന്ന സാഹചര്യത്തിലും രോഗിയെ ഐ.സി.യുവിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യണമെന്നാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...