കാഴ്ച പരിമിതിയുള്ളവർക്ക് സിനിമ ആസ്വദിക്കുന്നതിനായി പുതിയ പദ്ധതിയൊരുങ്ങുന്നു. സംഭാഷണമില്ലാത്ത സിനിമാദൃശ്യങ്ങളുടെ വിവരണം മൊബൈൽ ആപ്പ് വഴി കാഴ്ചപരിമിതരുടെ കാതിലെത്തും. സെൻസർ ബോർഡാണ് പുതിയ തീരുമാനത്തിന് പിന്നിൽ.
കാലവും തീയതിയും സ്ഥലങ്ങളും പോലെ എഴുതിക്കാട്ടുന്ന വിവരങ്ങൾ ഇത്തരത്തിൽ ശബ്ദമായി ഇതിനൊപ്പമുണ്ടാകും. ഇതിനായി ഇപ്പോൾ യുഫോയുടെയും ഗ്രറ്റയുടെയും ആപ്പുകളുണ്ട്. കാഴ്‌ചപരിമിതർക്കുനൽകുന്ന പ്രത്യേക ടിക്കറ്റിലെ ക്യു.ആർ. കോഡ് സ്കാൻചെയ്‌താൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. അതിനുശേഷം മൊബൈൽ ഇയർഫോൺ ഉപയോഗിച്ച് ദൃശ്യവിവരണം കേൾക്കാം.
ജനുവരി ഒന്ന് മുതൽ എല്ലാ സിനിമകളും ഇത്തരത്തിലാകും തിയേറ്ററുകളിലെത്തുക. ദൃശ്യമില്ലാതെ വെടിപൊട്ടുന്നത് പോലെയോ കാക്ക കരയുന്നതുപോലെയോ ഒക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ അതിൻ്റെ വിവരണം കേൾവി പരിമിതിയുള്ളവർക്കുവേണ്ടി എഴുതിക്കാണിക്കണമെന്നും സെൻസർബോർഡ് സർക്കുലർ നിർദേശിക്കുന്നുണ്ട്.